കൊച്ചി: തകഴി ശിവശങ്കരപ്പിള്ള രൂപം നല്കിയ ''കേരള സാഹിത്യവേദിയുടെ'' ഈ വര്‍ഷത്തെ സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം ജസ്റ്റീസ് ഡോ.കെ.സുകുമാരന്‍.......
ദോഹ: ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കുടുംബ-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ദോഹയിലെ പ്രമുഖ മാനവവിഭവശേഷി-പ്രോജക്ട് സപ്ലൈസ് സ്ഥാപനമായ ഖത്തര്‍ ടെക് രംഗത്തെത്തി. കൂടുതല്‍ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുകയെന്ന ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടിനോടുള്ള ഐക്യദാര്‍ഢ്യമാണ് കമ്പനി ഇതിലൂടെ പ്രകടിപ്പിച്ചത്.
പര്‍പ്പിള്‍ സാറ്റര്‍ഡേയില്‍ പങ്കാളികളാകുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയോടുള്ള തന്റെ അര്‍പ്പണബോധം ഖത്തര്‍ ടെക് വീണ്ടും ഉറപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ......
കൊച്ചി: വി.ആർ സുധീർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ ആയി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. 26ാമത്തെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.ആർ സുധീർ ഡെപ്യൂട്ടി മേയറാവുന്ന 23ാമത്തെ കൗൺസിലർ കൂടിയാണ്.
2000തിൽ എളമക്കര സൗത്ത് ഡിവിഷനിൽ നിന്നാണ് ആദ്യമായി കൗണ്‍സിലില്‍ എത്തുന്നത്. ......
ബംഗളുരു: കാവേരിനദിയുടെ തമിഴ്നാട് അതിർത്തിയായ മേക്കെദാട്ടിൽ അണക്കെട്ട് പണിയുമെന്ന് കർണാടകം പ്രഖ്യാപിച്ചത് 2019 ലാണ്. എന്നാൽ കാവേരിയിലെ നീരൊഴുക്ക് തടസ്സപ്പെടുമെന്നും തമിഴ്നാട്ടിലെ കൃഷിക്കാർക്ക് വെള്ളം കിട്ടാതാകുമെന്നും ചൂണ്ടിക്കാട്ടി എം കെ സ്റ്റാലിൻ ഗവൺമെന്റ് ആ പ്രൊജക്ടിനെ ശക്തമായി എതിർത്തിരുന്നു. ......
യു.കെയുടെ(യുണൈറ്റഡ് കിംഗ്ഡം) പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിലിരുന്ന ലേബർ കക്ഷി നേതാവായ കിർസ്റ്റാമറെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടാണ് ബേൺഹാമിന്റെ വരവ്. ......
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് വിശ്വാസ്യതയാകെ നഷ്ടപ്പെട്ട് സമൂഹമധ്യത്തിൽ നാണം കെട്ടുനിൽക്കുന്ന കേരളാ പബ്ലിക് സർവ്വീസ് കമ്മിഷൻ ആസ്ഥാനത്തുനിന്നും അഴിമതിയുടെയും സ്വജനപക്ഷ വാദത്തിന്റെയുമൊക്കെ പുതുപുത്തൻ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേത്തുടർന്ന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കൂടുതൽ വിവരങ്ങളും കുറ്റവാളികൾ ആരാണെന്നതുമൊക്കെ വെളിച്ചത്തുകൊണ്ടുവരുമെന്നും ന്യായമായും കരുതാം.
എന്നിട്ടെന്തു സംഭവിക്കും? അഥവാ എന്തെങ്കിലും സംഭവിക്കുമോ?
പി.എസ്.സിക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള പരിരക്ഷയനുസരിച്ച് ഈ നടക്കുന്ന കോലാഹലങ്ങൾക്കപ്പുറം കാര്യമായ ഒരു നടപടിയും ആരുടെയെങ്കിലും പേരിൽ ഉണ്ടാകുമെന്ന് കരുതാനാവില്ല. ......

ദോഹ: ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യതയും തുല്യ അവസരങ്ങളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിസിറ്റ് ഖത്തര്‍, വാണിജ്യ-വ്യവസായ മന്ത്രാലയം, കുടുംബ-സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് റോക്കാ പവര്‍ ജിം. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത റോക്കാ പവര്‍ ജിം അറിയിച്ചത്.
പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ ഭാഗമായി സമൂഹത്തില്‍ ഉള്‍ക്കൊള്ളലും സമത്വവും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും, എല്ലാവര്ക്കും ആരോഗ്യകരമായ ജീവിതശൈലിയും ഫിറ്റ്നസ് സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും റോക്കാ പവര്‍ ജിം അധികൃതര്‍ വ്യക്തമാക്കി.
ചടങ്ങില്‍ സംസാരിച്ച മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, പര്‍പ്പിള്‍ സാറ്റര്‍ഡേ ഒരു സാമൂഹിക പ്രചാരണം മാത്രമല്ല, മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ മുന്നേറ്റമാണെന്ന് അഭിപ്രായപ്പെട്ടു.
'പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഓരോ സ്ഥാപനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തമാണ്. ......
തെന്മല വെള്ളിമലയിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ അന്തേവാസികളായ വയോധികരെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനായ 57 കാരൻ മണിക്കുട്ടൻ എന്ന ബ്രഹ്മദാസിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത് ഇക്കഴിഞ്ഞ ജൂൺ 13 നായിരുന്നു. നിരന്തരമായ അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ 60 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ അഭയകേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട ശേഷം വിവരം നാട്ടുകാരെയും ജനപ്രതിനിധികളെയും അറിയിക്കുകയായിരുന്നു. ......
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളത്തിലാകെ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ രാസ ലഹരിക്കെതിരെയുള്ള വളരെ ശക്തമായ നടപടികൾ ഏതാണ്ട് വിജയകരമായി തന്നെ മുന്നേറുകയാണല്ലോ. ഈ അവസരത്തിൽ ഞാൻ പ്രവർത്തിച്ച മേഖലകളിൽ നിന്നുള്ള അറിവിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ ചില നിർദ്ദേശങ്ങൾ ഇവിടെ കുറിക്കട്ടെ:
കഴിഞ്ഞ ഏതാണ്ട് പത്തുവർഷം മുമ്പ് വരെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉടുമുണ്ടിന്റെ മടിയിലോ അടിവസ്ത്രത്തിന്റെ പോക്കറ്റിലോ ഒക്കെ മാത്രമായി ഇട്ടാണ് കടത്തിയിരുന്നത്. ......
പാലക്കാട് കൽമണ്ഡപത്തിലെ മിനാനഗറിലെ വീട്ടിലെത്തുമ്പോൾ പാർലമെന്റ് അംഗം വി കെ ശ്രീകണ്ഠനും ഭാര്യയും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയുമായ കെ.എ. തുളസിയും തിരക്കിലേക്കിറങ്ങാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ......